ആലപ്പുഴ: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സർക്കാർ ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നും, യുവതീപ്രവേശനത്തിന് എതിരാണ് എസ്എൻഡിപി യോഗം എന്ന നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ പ്രവർത്തനങ്ങളിലൂടെ വിഷയത്തിൽ ഒരു പരിധിവരെ തിരുത്തൽ ഉണ്ടായതായി കണ്ടതായും, കേസുകൾ പിൻവലിക്കണോ എന്നത് സർക്കാർ തീരുമാനിക്കേണ്ട കാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ......
ദോഹ:പത്തൊൻപതാമത് ഖത്തർ സയന്റിഫിക് എക്സലൻസ് അവാർഡ് ജേതാക്കളെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ആദരിച്ചു. ദോഹ ഷെറാട്ടൺ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അമീർ
അവാർഡ് ജേതാക്കളെആദരിച്ചത്.
രാജ്യത്തിന്റെ ഭാവി കരുപ്പിടിപ്പിക്കുന്നതിൽ യുവതലമുറയുടെ കഠിനാധ്വാനത്തെയും നേട്ടങ്ങളെയും അമീർ അഭിനന്ദിച്ചു. ......
ദോഹ: കത്താറയിൽ നടക്കുന്ന പതിമൂന്നാമത് ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം (AgriteQ) ജനപങ്കാളിത്തം കൊണ്ട്ശ്രദ്ധേയമാകുന്നു. 41 രാജ്യങ്ങളിൽ നിന്നുള്ള 520-ലധികം പ്രദർശകർ പങ്കെടുക്കുന്ന ഇത്തവണത്തെ മേള ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വിജയകരമായ പതിപ്പാണെന്ന് നഗരസഭാ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ അബ്ദുള്ള അഹമ്മദ് അൽ കരാനി പറഞ്ഞു.അടിസ്ഥാന പച്ചക്കറികളുടെ ഉൽപ്പാദനത്തിൽ ഖത്തർ 100 ശതമാനം നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. ......
ദോഹ: ലോകകായിക ഭൂപടത്തിൽ വേഗത്തിന്റെ വിസ്മയങ്ങൾ തീർക്കുന്ന ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (LIC), 2026-ലെ ഖത്തർ ഗ്രാൻഡ് പ്രീക്കായുള്ള 'ഫോർമുല 1 ഷോ കാർ' പുറത്തിറക്കി. ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രീയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പുതിയ ഡിസൈനിലും സവിശേഷതകളിലുമാണ് കാർ അവതരിപ്പിച്ചിരിക്കുന്നത്.2026 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സാങ്കേതിക നിയമങ്ങൾക്കനുസൃതമായാണ് ഈ കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ......
ദോഹ: ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഖത്തർ ചാരിറ്റിയുടെ അഖ്റബൂൺ സെന്റർ വിപുലമായ റമദാൻ കാമ്പെയ്ൻ ആരംഭിച്ചു. 100 ദശലക്ഷം ഖത്തർ റിയാൽ സമാഹരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ......
ദോഹ: സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഖത്തർ ചേംബർ അഞ്ചു ദിവസത്തെ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. 'ഫാറ്റ്ഫ് (FATF) മാനദണ്ഡങ്ങൾക്കനുസൃതമായ സർട്ടിഫൈഡ് കംപ്ലയൻസ് എക്സ്പെർട്ട്' എന്ന പ്രമേയത്തിലായിരുന്നു പരിശീലനം. ......
കോഴിക്കോട്: വികസനത്തിന്റെയും കൂട്ടായ്മയുടെയും ഏഴ് വർഷം പിന്നിട്ട് റെൻസ്ഫെഡ് (RENSFED). സംഘടനയുടെ ഏഴാം സ്ഥാപകദിനാഘോഷവും വനിതാ കൺവെൻഷനും സംഘടിപ്പിച്ചു. ......
ദിസ്പുർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമിൽ കോൺഗ്രസിന് വൻ തിരിച്ചടിയായി പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ രാജിവെച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് രാജിക്കത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് കൈമാറിയതെന്ന് ബോറ സ്ഥിരീകരിച്ചു. ......
കണ്ണൂർ: വേവ്സ് കലാ സാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റ് നീലാംബരി വേവ്സ് മ്യൂസിക് ക്ലബ് എന്നിവർ ചേർന്നു നൽകുന്ന ഡോ. സുകുമാർ അഴീക്കോട് പുരസ്കാരം പ്രമുഖ പ്രവാസി സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ പ്രേമൻ ഇല്ലത്ത് സ്പീക്കർ എ.എൻ ഷംസീറിൽ നിന്നും ഏറ്റുവാങ്ങി.
ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മേയർ അഡ്വ. ......